ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » കോമണ്‍‌വെല്‍ത്ത് ബജറ്റ് വിഹിതം ഇരട്ടിയാക്കി (Commonwealth Games budget doubled to Rs.1,620 crore)
Feedback Print Bookmark and Share
 
PRO
അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിനുള്ള ബജറ്റ് കായികമന്ത്രാലയം ഇരട്ടിയാക്കി. 1620 കോടി രൂപയാണ് ഗെയിംസിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നേരത്തെ 767 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്.

പ്രധാനമന്ത്രി ഡോ. മന്‍‌മോഹന്‍സിങിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ബജറ്റ് വിഹിതം ഇരട്ടിയാക്കിയ കായിക മന്ത്രാലയത്തിന്‍റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിലവിലുള്ള പലിശനിരക്കിലാണ് തുക ഗെയിംസ് സംഘാടക സമിതിക്ക് നല്‍കുകയെന്ന് വാര്‍ത്താവിനിമയ മന്ത്രി അംബികാ സോണി പറഞ്ഞു.

1708 കോടി രൂപയെങ്കിലും ഗെയിംസില്‍ നിന്ന് വരുമാനമുണ്ടാക്കാമെന്നാണ് സംഘാ‍ടക സമിതി കണക്കുകൂട്ടിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 3 മുതല്‍ 14 വരെയാണ് ഡല്‍ഹി പത്തൊമ്പതാമത് കോമണ്‍‌വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്.

സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ബജറ്റ് ഉയര്‍ത്തിയതെന്ന് മന്ത്രി പറഞ്ഞു. ഗെയിംസിന്‍റെ നടത്തിപ്പുചെലവുകള്‍ പല രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍