ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ലൈസന്‍സ് ഫീ റദ്ദാക്കണമെന്ന് ടെലികോം മന്ത്രാ‍ലയം (Telecom Ministry to seek licence fee cut: Report)
Feedback Print Bookmark and Share
 
PRO
വന്‍ കിട ഓപ്പറേറ്റര്‍മാരില്‍ നിന്നും ഈടാക്കുന്ന വാര്‍ഷിക ലൈസന്‍സ് ഫീ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം ധനകാര്യമന്ത്രാലയത്തെ സമീപിച്ചു. ആവശ്യത്തിന് അതിവേഗ അംഗീകാരം നല്‍കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മൂന്നാം പാദം മുതല്‍ മുന്‍‌കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കമെന്നറിയുന്നു. ലൈസന്‍സ് ഫീ ഒഴിവാക്കുന്നത് മൊബൈല്‍ കമ്പനികളെ ഏറെ സഹായിക്കും. ഭാരതി എയര്‍ടെല്‍, ബി‌എസ്‌എന്‍‌എല്‍,വൊഡാഫോണ്‍ എസ്സാര്‍, റിലയ്ന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക.

ടെലികോം രംഗത്തെ നാല് വിഭാഗങ്ങളിലായി 22 ടെലികോം മേഖലകളായിട്ടാണ് ഇന്ത്യ തരംതിരിച്ചിരിക്കുന്നത്. ലാഭകരമായ മേഖലകളില്‍ വാര്‍ഷിക വരുമാനത്തിന്‍റെ പത്ത് ശതമാനം വരെ ലൈസന്‍സ് ഫീസായി ഓപ്പറേറ്റേഴ്സ് നല്‍കുന്നുണ്ട്.

നേരത്തെ മുതല്‍ തന്നെ മൊബൈല്‍ കമ്പനികള്‍ ഈ സമ്പ്രദായം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2009 മുതല്‍ ഇരുപത് ശതമാനം ഇളവ് അനുവദിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതും നടന്നില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍