ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണ്ണവില വീണ്ടും ഉയരത്തിലേക്ക് (Gold Price again hikes)
Feedback Print Bookmark and Share
 
PRO
സ്വര്‍ണവിലയില്‍ രണ്ട് ദിവസമായി തുടരുന്ന കുതിപ്പിന് മാറ്റമില്ല. ഇന്ന് പവന് എണ്‍പത് രൂപ വര്‍ദ്ധിച്ച് 12360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന്‌ 1545 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപ ഉയര്‍ന്ന് 12,280 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച 12,120 രൂപയായിരുന്നു പവന് വില. മൂന്നു ദിവസത്തിനിടെ പവന്‌ 440 രൂപയാണ് വര്‍ദ്ധിച്ചത്.

അതേസമയം വില കുതിക്കുകയാണെങ്കിലും വിപണിയില്‍ കാര്യമായ തളര്‍ച്ചയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹസീസണായതിനാല്‍ കച്ചവടത്തില്‍ കാര്യമായ ഇടിവ് തട്ടിയിട്ടില്ലെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. എന്നാല്‍ ഗള്‍ഫ് വിപണിയില്‍ വിലക്കയറ്റം കച്ചവടത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍