ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » അം‌ബാനിതര്‍ക്കം: ജഡ്ജി പിന്‍‌മാറി (SC judge withdraws from Ambani brothers' case)
Feedback Print Bookmark and Share
 
PRO
അം‌ബാനിസഹോദരന്‍‌മാരുടെ വാതകതര്‍ക്കം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്‍‌മാറി. തന്‍റെ മകള്‍ മുകേഷ് അം‌ബാനിയുടെ സ്ഥാപനത്തിന് നിയമോപദേശം നല്‍കുന്ന ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍‌മാറ്റം.

കേസില്‍ വാദം കേള്‍ക്കാനുള്ള പുതിയ ബഞ്ചിനെ കോടതി വ്യാഴാഴ്ച തീരുമാനിക്കും. മകള്‍ ജോലി ചെയ്യുന്ന സ്ഥാപനം മുകേഷ് അംബാനിയുടെ കമ്പനിക്ക് നിയമോപദേശം നല്‍കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് താന്‍ മനസിലാക്കിയതെന്നും രവീന്ദ്രന്‍ പറഞ്ഞു. ബാംഗ്ലുര്‍ ആസ്ഥാനമായുള്‍ല എ ഇസഡ് ബി പാര്‍ട്ണേഴ്സിലാണ് രവീന്ദ്രന്‍റെ മകള്‍ ജോലി ചെയ്യുന്നത്. സെപ്തംബര്‍ ഒന്നുമുതലാണ് ഇവര്‍ ഈ സ്ഥാപനത്തില്‍ ചേര്‍ന്നത്.

മുകേഷ് അംബാനി ഗ്രൂപ്പിന് ആഗോള ഏറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന സ്ഥാപനമാണ് എ ഇസഡ് ബി. എന്നാല്‍ വാതകതര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ സ്ഥാപനത്തിന്‍റെ ഇടപെടല്‍ ഇല്ലെന്നാണ് വിവരം.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ മേധാവിയായ ബഞ്ചാണ് പ്രമാദമായ വാതക തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നത്. രവീന്ദ്രന്‍റെ പിന്‍‌മാറ്റത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുതിയ ജഡ്ജിയെ തീരുമാനിക്കുമെന്ന് കെജി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് ദിവസം കേസിന്‍റെ വാദം കേട്ട് കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ജസ്റ്റിസ് രവീന്ദ്രന്‍ ക്ഷമ ചോദിച്ചു.

നേരത്തെ കേസില്‍ വാദമാരംഭിച്ച ഒക്ടോബര്‍ ഇരുപതാം തീയതി തന്നെ റിലയ്ന്‍സ് കമ്പനികളില്‍ ഓഹരിപങ്കാളിത്തം ഉള്ള കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് രവീന്ദ്രന്‍ പിന്‍‌മാറാന്‍ താല്‍‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുഭാഗത്തെയും അഭിഭാഷകര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹം വീണ്ടും തുടരുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍