ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണ്ണവില കുതിക്കുന്നു (Gold price sky-rocket)
Feedback Print Bookmark and Share
 
PRO
രാജ്യത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന്‌ 12,280 രൂപയാണ് വില. 160 രൂപയാണ് പവന് വര്‍ദ്ധിച്ചത്. 12,120 രൂപയായിരുന്നു ഇന്നലെ.

ഗ്രാമിന്‌ 1,535 രൂപയാണ്‌ ഇന്നത്തെ വില. 20 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ ഗ്രാമിന്‌ 1,515 രൂപയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ റിസര്‍വ്വ് ബാങ്കിന് 200 ടണ്‍ സ്വര്‍ണ്ണം നല്‍കിയതായി ഐ എം എഫ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുതിച്ചുകയറാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഏതാണ്ട് സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 ന്‌ ഔ‍ണ്‍സിന്‌ 1070.40 ഡോളര്‍ എന്ന നിലയില്‍ വില ഉയര്‍ന്നിരുന്നു. ആഭ്യന്തര വിപണിയില്‍ വില ഇനിയും ഉയരുമെന്ന് തന്നെയാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍