ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച (Rupee appreciates 22 paise against dollar)
Feedback Print Bookmark and Share
 
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. 22 പൈസയുടെ ഉയര്‍ച്ചയാണ് ബുധനാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. വിദേശ മൂലധന നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം 22 പൈസ ഉയര്‍ന്ന് ഡോളറിന് 47.18 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച ഡോളറിനെതിരെ 44 പൈസയുടെ ഇടിവില്‍ 47.40/41 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ഉണര്‍വ് അനുഭവപ്പെടുന്നത് രൂപയ്ക്ക് ഗുണം ചെയ്തു. മുംബൈ വിപണിയില്‍ 200ല്‍ അധികം പോയന്‍റിന്‍റെ ഉയര്‍ച്ചയാണ് ഇന്ന് ആരംഭ വിപണിയില്‍ അനുഭവപ്പെട്ടത്. ഏതാനും വിദേശ ആഭ്യന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് നേരിട്ടതും രൂപയ്ക്ക് നേട്ടമായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍