ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ 7000 പേരെ പിരിച്ചുവിടുന്നു (Johnson & Johnson to cut 7,000 jobs worldwide)
Feedback Print Bookmark and Share
 
PRO
ആരോഗ്യസംരക്ഷണ ഉല്‍‌പന്ന നിര്‍മ്മിതിയിലെ ആഗോള ഭീമന്‍‌മാരായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഏഴായിരം പേരെ പിരിച്ചുവിടുന്നു. ആഗോള തലത്തിലാണ് പിരിച്ചുവിടല്‍ നടപ്പാക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ചെലവു ചുരുക്കലിന്‍റെ ഭാഗമായിട്ടാണ് നടപടി.

ഘട്ടം ഘട്ടമായിട്ടാണ് തൊഴിലാളികളെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2011 ഓടെ ഇത് പൂര്‍ണ്ണമാകും. വാര്‍ഷിക വരുമാനത്തില്‍ 1.7 ബില്യന്‍ ഡോളര്‍ ഇതിലൂടെ ലാഭമുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ലോകമൊട്ടാകെ കമ്പനിക്ക് ഏതാണ്ട് 1,17,000 തൊഴിലാളികളാണുള്ളത്. ഏഴ് ശതമാനം വരെ തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 8,200 വരെ ഉയരാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലാളികളെ പിരിച്ചുവിടുന്നത് ആരോഗ്യരംഗത്തെ കമ്പനിയുടെ അപ്രമാദിത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്നും ലാഭം കിട്ടുന്ന തുക വളര്‍ച്ചയ്ക്കായി വിനിയോഗിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍