ഐഎംഎഫ് ഇന്ത്യയ്ക്ക് വിറ്റത് 200 മെട്രിക് ടണ്‍ സ്വര്‍ണം
ബര്‍ലിന്‍, ചൊവ്വ, 3 നവംബര്‍ 2009( 15:38 IST )
PRO
കരുതല്‍ ധനാനുപാതം ഉയര്‍ത്താനായി അന്താരാഷ്ട്ര നാണ്യനിധി (ഐ എം എഫ്) 6.7 ബില്യണ്‍ ഡോളറിന്‍റെ സ്വര്‍ണം (200 മെട്രിക് ടണ്‍) ഇന്ത്യക്ക് വിറ്റു. ഇതോടെ ഐ എം എഫ് സെപ്റ്റംബറില്‍ തുടക്കമിട്ട സ്വര്‍ണ വില്‍പ്പനയുടെ അമ്പത് ശതമാനംവും പൂര്‍ത്തിയാക്കിയതായി ഐ എം എഫ് ഡയറക്ടര്‍ ഡൊമനിക് സ്ട്രോസ് ഖാന്‍ അറിയിച്ചു.
ഒക്ടോബര്‍ 19 മുതല്‍ 30 വരെയുള്ള രണ്ടാഴ്ച കാലയളവിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് 200 മെട്രിക് ടണ്‍ സ്വര്‍ണം ഐ എം എഫ് വിറ്റത്. ഐ എം എഫിന്‍റെ കരുതല്‍ സ്വര്‍ണത്തിന്‍റെ എട്ടിലൊരു ഭാഗം (403.3 ടണ്‍) സ്വര്‍ണം വിറ്റഴിക്കാന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
ദരിദ്ര രാഷ്ട്രങ്ങള്‍ക്കുള്ള ധനസസഹായം തുടരാനും ധനകരുതല്‍ ഉയര്‍ത്താനും സ്വര്‍ണം വില്‍പ്പന അനിവാര്യമായ നടപടി ആയിരുന്നുവെന്ന് ഡൊമനിക് സ്ട്രോസ് ഖാന്‍ വ്യക്തമാക്കി. വിപണി വിലക്ക് അനുസൃതമായാണ് ഇന്ത്യക്ക് സ്വര്‍ണം വിറ്റത്. ശേഷിക്കുന്ന സ്വര്‍ണം വിറ്റഴിക്കാനായി മറ്റ് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുമായി ബന്ധപ്പെട്ടുവരികയാണെന്നും ഖാന്‍ പറഞ്ഞു.