ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » രൂപയുടെ മൂല്യത്തില്‍ പത്ത് പൈസയുടെ ഇടിവ് (Rupee down 10 paise at 47.06 dollar in early trade)
Feedback Print Bookmark and Share
 
യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ചൊവ്വാഴ്ച ആരംഭവിപണിയില്‍ പത്ത് പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

ഫോറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം പത്ത് പൈസ ഇടിഞ്ഞ് ഡോളറിന് 47.06 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച രൂപ 24 പൈസ ഉയര്‍ന്ന് 46.96/97 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതിനു പുറമെ യുഎസ്, ഏഷ്യന്‍ വിപണികളില്‍ തുടരുന്നു മാന്ദ്യവും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രൂപ, മൂല്യം, പൈസ, ഇടിവ്