സ്വര്‍ണ്ണവില കുതിക്കുന്നു. സര്‍വ്വകാല റെക്കോഡാണ് സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ ഇന്ന് രേഖപ്പെടുത്തിയത്. പവന് 60 രൂപ ഉയര്‍ന്ന് 12,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 1,515 രൂപയാണ് വില. 20 രൂപയാണ് ഉയര്‍ന്നത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ റിസര്‍വ്വ് ബാങ്കിന് 200 ടണ്‍ സ്വര്‍ണ്ണം നല്‍കിയതായി ഐ എം എഫ് വ്യക്തമാക്കിയിരുന്നു. ഇതാണ് പെട്ടന്ന് വില ഉയരാന്‍ കാരണമായിരിക്കുന്നത്. അന്താരാഷ്ട്ര കറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ ദുര്‍ബ്ബലമായത് മറ്റൊരു തിരിച്ചടിയായി.
ഈ വര്‍ഷം സ്വര്‍ണത്തിന് 20% വില വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് വ്യാപാരം അധികവും നടന്നത്.