വിമാനങ്ങളുടെ എഞ്ചിന്‍ റിപ്പയറിംഗിനും പരിപാലനത്തിനുമായി എയര്‍ ഇന്ത്യ ഷാര്‍ജ ആസ്ഥാനമായുള്ള എയ്‌റോസ്റ്റാര്‍ അസറ്റ് മാനേജ്മെന്‍റുമായി എയര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടു. കമ്പനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എ ടീം എന്ന ബ്രാന്‍ഡിലായിരിക്കും ഇരു കമ്പനികളും ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുക.
ഈ മാസം 15 മുതല്‍ 19 വരെ ദുബയില്‍ നടക്കുന്ന എയര്‍ ഷോയിലായിരിക്കും ബ്രാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. മധേഷ്യയില്‍ എയര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗും എയ്‌റോസ്റ്റാര്‍ ആയിരിക്കും നിര്‍വ്വഹിക്കുക. മുംബൈയില്‍ എഞ്ചിന്‍ അറ്റകുറ്റപ്പണികള്‍ക്കായി എയ്‌റോസ്റ്റാറിന്‍റെ സേവനം വിനിയോഗിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
മധ്യേഷ്യയില്‍ മികച്ച സ്വാധീനമുള്ള ഇടിഎ സ്റ്റാര്‍ ഗ്രൂപ്പിന്‍റെതാണ് എയ്‌റോസ്റ്റാര്‍ കമ്പനി. 2005 മുതല്‍ ജെറ്റ് എഞ്ചിന്‍ പരിപാലനത്തില്‍ ഇവര്‍ സജീവമാണ്.