ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബജാജ് ഇരുചക്രവാഹന വില്‍‌പനയില്‍ നേട്ടം (Bajaj motorcycle sales rise 52 pc in October)
Feedback Print Bookmark and Share
 
PRO
ബജാജ് ഇരുചക്രവാഹന വില്‍‌പനയില്‍ ഒക്ടോബറില്‍ 52.38 ശതമാനം ഉയര്‍ച്ച. 2,49,681 യൂണിറ്റ് വണ്ടികളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്. ബജാജ് ഓട്ടോ ലിമിറ്റഡ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,63,850 യൂണിറ്റ് മാത്രമായിരുന്നു വില്‍‌പന. കയറ്റുമതിയിലും 11.88 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 84,012 യൂണീറ്റാണ് ഇക്കുറി കയറ്റുമതി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 75,092 യൂണിറ്റായിരുന്നു കയറ്റുമതി.

കമ്പനിയുടെ മൊത്തം വാഹന വില്‍‌പന 2,80,455 യൂണിറ്റുകളാണ്. മൊത്തം വാഹന വില്‍‌പനയില്‍ 46.19 ശതമാനമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1,91,840 യൂണിറ്റായിരുന്നു മൊത്തം വില്‍‌പന.

പുതിയ ഡിസ്കവര്‍ ഡിടി‌എസ്‌- എസ്‌ഐ 100 സിസിയുടെ വില്‍‌പന 95,139 യുണിറ്റുകളാണ്. പള്‍സര്‍ 55,413 യൂണിറ്റും വിറ്റഴിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍