ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മാരുതിയുടെ വില്‍‌പനയില്‍ വര്‍ദ്ധന (Maruti sales soar 32% in October)
Feedback Print Bookmark and Share
 
മാരുതി വാഹനങ്ങളുടെ വില്‍‌പനയില്‍ വര്‍ദ്ധന. ഒക്ടോബറിലെ വില്‍‌പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32.45 ശതമാനമാണ് ഉയര്‍ന്നത്. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

85,415 യൂണിറ്റ് കാറുകളാണ് ഒക്ടോബറില്‍ വില്‍‌പന നടത്തിയത്. ആഭ്യന്തര വിപണിയിലെ വില്‍‌പന 21.01 ശതമാനം ഉയര്‍ന്നതായി കമ്പനി അറിയിച്ചു. 71,551 യൂണിറ്റുകളാണ് ഇക്കുറി വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 59,127 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍‌പന.

കയറ്റുമതിയിലും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 13,864 യൂണിറ്റാണ് ഇക്കുറി കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 5,363 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. അതേസമയം മാരുതിയുടെ ഏറേ പ്രചാരമുള്ള 800 മോഡലിന്‍റെ വില്‍‌പനയില്‍ 5.53 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഉത്സവ സീസണ്‍ ആയതിനാല്‍ വാഹനവിപണിയില്‍ പൊതുവേ ഉണര്‍വ്വായിരുന്നു. മാരുതിയുടെ യാത്രാക്കാറുകളുടെ വില്‍‌പനയില്‍ 21.99 ശതമാനമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍