കഴിഞ്ഞ മാസം മധ്യത്തോടെ എണ്ണ വില ബാരലിന് 82 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ അവസാനദിവസങ്ങളില്‍ വില വീണ്ടും ഇടിയുകയായിരുന്നു. ഡോളറിന്‍റെ മൂല്യത്തകര്‍ച്ചയായിരുന്നു വിലയിടിവിന് കാരണം.
ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം എണ്ണ വിലയില്‍ ഏതാണ്ട് 75 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചിരുന്നു. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.