ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഏഷ്യന്‍ വിപണിയില്‍ തിരിച്ചടി (Asian markets in red; Nikkei slumps)
Feedback Print Bookmark and Share
 
ആഗോള ഓഹരി വിപണികളിലെ ഇടിവ് തുടരുകയാണ്. തിങ്കളാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ ഏഷ്യന്‍ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്‍ ഓഹരി വിപണിയായ നിക്കി 272.08 പോയിന്‍റ് താഴ്ന്ന് 9763 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഹാങ്‌സെങ് 376 പോയിന്‍റ് ഇടിഞ്ഞ് 21,378 ലെത്തി. സ്‌ട്രെയിറ്റ് ടൈംസില്‍ 18.53ഉം തായ്‌വാന്‍ ഇന്‍ഡക്‌സില്‍ 47.88ഉം കോസ്​പിയില്‍ 14.39 പോയിന്‍റും ഷാങ്ഹായ് കമ്പോസിറ്റില്‍ 15 പോയിന്‍റ് ഇടിഞ്ഞ് 3,010 എന്ന നിലയിലുമെത്തി.

വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ അമേരിക്കന്‍ ഓഹരി വിപണിയിലും വന്‍ ഇടിവുണ്ടായി. ഡൗ ജോണ്‍സ് 249.85 പോയിന്‍റ് താഴ്ന്ന് 9712.73ലെത്തിയിരുന്നു. നസ്ദാഖ് 52.44 പോയിന്‍റ് താഴ്ന്ന് 2045.11ലെത്തി. യൂറോപ്യന്‍ ഓഹരി വിപണിയിലും വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ തിരിച്ചടിയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍