ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » യു‌എസില്‍ ഈ വര്‍ഷം തകര്‍ന്നത് 115 ബാങ്കുകള്‍ (115 US banks go belly up in 2009)
Feedback Print Bookmark and Share
 
PRO
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതായി യു‌എസ് പ്രസിഡന്‍റ് ബരാക്ക് ഒബമ ആവര്‍ത്തിക്കുമ്പോഴും അമേരിക്കയില്‍ അടച്ചുപൂട്ടുന്ന ബാങ്കുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം മാത്രം 115 ബാങ്കുകളാ‍ണ് അടച്ചുപൂട്ടിയത്. ഒക്ടോബര്‍ 30ന് മാത്രം 9 ബാങ്കുകള്‍ പ്രവര്‍ത്തനം മതിയാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

1992നു ശേഷം അമേരിക്ക സാക്‍ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണിത്. 92ല്‍ 181 ബാങ്കുകള്‍ അടച്ചുപൂട്ടിയിരുന്നു. ഈ വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ട് മാസം കൂടി അവശേഷിക്കെ ഏതാനും ബാങ്കുകള്‍ കൂടി അടച്ചുപൂട്ടലിന്‍റെ ഭീഷണിയിലാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം 25 ബാങ്കുകള്‍ മാത്രമാണ് പ്രവര്‍ത്തനം മതിയാക്കിയത്.

ബാങ്കുകള്‍ അടിക്കടി പൂട്ടിയതോടെ ഇവ ഇന്‍ഷുര്‍ ചെയ്തിരുന്ന ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പ്രതിസന്ധിയിലായിരിക്കുകയാണ്. അമേരിക്കയിലെ എണ്ണായിരം ബാങ്കുകള്‍ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് ഈ കോര്‍പ്പറേഷനിലാണ്. ഇതുവരെ ഏതാണ്ട് 2.5 ബില്യന്‍ ഡോളര്‍ അടച്ചുപൂട്ടിയ ബാങ്കുകള്‍ക്ക് നല്‍കേണ്ടിവന്നതായി കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ചുവരവിന്‍റെ പച്ചക്കൊടി കാണിക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അടച്ചുപൂട്ടുന്നത് ദോഷം ചെയ്യുമെന്ന നിലപാടാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്. ബാങ്കുകള്‍ പൂട്ടുന്നതോടെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നും ബാധ്യതകള്‍ ഉയരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍