ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വ്യോമയാന ഇന്ധന നിരക്കുയര്‍ന്നു (ATF fuel prices hiked by Rs 3,400 per kl)
Feedback Print Bookmark and Share
 
PRO
രാജ്യത്തെ വ്യോമയാന ഇന്ധന നിരക്ക് വര്‍ദ്ധിപ്പിച്ചു. 9 ശതമാനത്തോളമാണ് വര്‍ദ്ധന.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ മാറ്റമാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണകമ്പനികളുടെ വിശദീകരണം. ഇന്നലെ രാത്രി മുതല്‍ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു. കിലോലിറ്ററിന് 3,400 രൂപയോളമാണ് വര്‍ദ്ധിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് പാദങ്ങളിലായി വ്യോമയാന ഇന്ധനവില എണ്ണകമ്പനികള്‍ കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതും ഡോളറിന് മേല്‍ രൂപ ശക്തിപ്രാപിച്ചതും വില കുറയ്ക്കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ഇതിന്‍റെ ഫലമായി സെപ്തംബറോടെ ഡല്‍ഹിയില്‍ ജെറ്റ് ഇന്ധനവില 39,188 രൂപയില്‍ നിന്ന് 36,188.27 ആയി കുറഞ്ഞിരുന്നു.

നിലവില്‍ തന്നെ നഷ്ടങ്ങളുടെ കണക്കുകളാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ നിരത്തുന്നത്. ഇന്ധന നിരക്കും വര്‍ദ്ധിക്കുന്നതോടെ വിമാനകമ്പനികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

പുതുക്കിയ നിരക്കനുസരിച്ച് മുംബൈയില്‍ കിലോലിറ്ററിന് 40,723 രൂപയായി. 37,299.50 രൂപയായിരുന്നു നേരത്തെയുള്ള നിരക്ക്. ഡല്‍ഹിയില്‍ 39,474 രൂപയാണ് പുതിയ വില. കൊല്‍ക്കത്തയില്‍ ജെറ്റ് ഇന്ധന വില 47,680 രൂപയായി. 3431 രൂപയാ‍ണ് വര്‍ദ്ധിച്ചത്. ചെന്നൈയില്‍ 43,493 രൂപയാണ് ജെറ്റ് ഇന്ധനത്തിന് കിലോലിറ്ററിന് വില. 3528 രൂപയാണ് വര്‍ദ്ധിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍