യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. 32 പൈസയുടെ ഉയര്‍ച്ചയാണ് വെള്ളിയാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ഡോളറിനെതിരായ മറ്റു ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലുള്ള മുന്നേറ്റമാണ് രൂപയ്ക്കും ഗുണകരമായത്. ആഭ്യന്തര വിപണികളിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം 32 പൈസ ഉയര്‍ന്ന് ഡോളറിന് 46.88 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 14 പൈസ ഉയര്‍ന്ന് ഡോളറിന് 47.20/21 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ഏഷ്യന്‍ വിപണികളിലെയും ആഭ്യന്തര ഓഹരി വിപണികളിലെയും മുന്നേറ്റവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. കഴിഞ്ഞ ദിവസം മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 17,000 പോയിന്‍റ് മറിക്കടന്നിരുന്നു.