ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » നാണയപ്പെരുപ്പ നിരക്കില്‍ ഉയര്‍ച്ച (Indian annual inflation at 1.51% on Oct 17)
Feedback Print Bookmark and Share
 
PRO
രാജ്യത്തെ മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ നിരക്ക് വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നു. ഒക്ടോബര്‍ 17 ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ചാണ് പണപ്പെരുപ്പത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്.

1.51 ശതമാനമാണ് പുതിയ നിരക്ക്. ഒക്ടോബര്‍ 10 ന് അവസാനിച്ച ആഴ്ചയില്‍ ഇത് 1.21 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്ന 2008 ല്‍ ഇതേസമയം 10.82 ആയിരുന്നു നിരക്ക്.

നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 ന് നാണയപ്പെരുപ്പ നിരക്ക് 6.5 ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കുകൂട്ടുന്നത്. സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിന് ശേഷം നടത്തിയ അവലോകനത്തില്‍ നാണയപ്പെരുപ്പം 5.0 ശതമാനത്തിലെത്തുമെന്നായിരുന്നു ആര്‍ബി‌ഐയുടെ വിലയിരുത്തല്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍