സ്വകാര്യ വിമാനക്കമ്പനിയായ കിംഗ്ഫിഷറിന്‍റെ രണ്ടാം പാദ നഷ്ടം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം 418.77 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം ഇത് 483.25 കോടി രൂപയായിരുന്നു.
അതേസമയം സര്‍വ്വീസുകളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.64 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 1,142.14 കോടി രൂപയാണ് നടപ്പുസാമ്പത്തികവര്‍ഷം സര്‍വ്വീസില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 1,322.64 കോടി രൂപയായിരുന്നു.
കഴിഞ്ഞ ദിവസം ക്ലോസിംഗ് നിരക്കിനെക്കാള്‍ .42 ശതമാനം താഴ്ന്നാണ് കിംഗ്ഫിഷര്‍ ഓഹരികള്‍ മുംബൈ വിപണിയില്‍ വിറ്റഴിഞ്ഞത്. 47.80 എന്ന നിരക്കിലായിരുന്നു ഓഹരിവില.