റിസര്‍വ് ബാങ്ക് മൂന്നാം പാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം അഞ്ചു ശതമാനമായി തുടരും. ഇതോടെ റിപ്പോ നിരക്ക് 4.75 ശതമാനമായും റിവേഴ്സ് റിപ്പോ നിരക് 3.25 ശതമനമായും തുടരും. എസ്.എല്‍.ആര്‍ നിരക്ക് ഒരു ശതമാനം ഉയര്‍ത്തി 25 ശതമാനമാക്കി. റിസര്‍വ് ബാങ്കിന്റെ അര്‍ധവാര്‍ഷിക അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
നാണയപ്പെരുപ്പം അഞ്ചു ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ആര്‍ ബി ഐ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നാണയപ്പെരുപ്പം ഉയര്‍ച്ചയുടെ പതയിര്‍ല്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍ ബി തയ്യാറായേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അതു പോലെ ഭക്‍ഷ്യ ധാന്യങ്ങളുടെ ഉയര്‍ന്ന വിലയും മോശം മണ്‍സൂണും സാമ്പത്തിക പ്രതിസന്ധിയും റിസര്‍വ് ബാങ്ക് നയങ്ങളെ സ്വാധീനിച്ചുവെന്നാണ് കരുതുന്നത്.