ന്യൂഡല്‍ഹി, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 18:20 IST )
സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ യൂണിയന്‍ ബാങ്കിന്‍റെ പലിശവരുമാനത്തില്‍ വന്‍ ഇടിവ്. 863.4 കോടി രൂപയാണ് ബാങ്കിന്‍റെ രണ്ടാം പാദ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 975.3 കോടിയായിരുന്നു.
എന്നാല്‍ ബാങ്കിന്‍റെ മറ്റിതര വരുമാനങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. മറ്റിതര വരുമാനം 285 കോടിയില്‍ നിന്ന് 555 കോടിയായാണ് ഉയര്‍ന്നത്. വായ്പ്കളേക്കാല്‍ നിക്ഷേപം ഉയര്‍ന്നതാണ് പലിശവരുമാനം കുറയാന്‍ കാരണമായത്.
ഈ സാമ്പത്തിക വര്‍ഷം 50 മുതല്‍ 60 ശാഖകള്‍ പുതുതായി തുടങ്ങാന്‍ ബാങ്ക് ലക്‍ഷ്യമിടുന്നുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. രണ്ടാം പാദത്തില്‍ മുന്‍കൂര്‍ തുക അനുവദിച്ചതില്‍ 14.88 ശതമാനത്തിന്‍റെയും നിക്ഷേപത്തില്‍ 28.57 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്താനും ബാങ്കിനായി.