സിംഗപ്പൂര്‍, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 12:42 IST )
കഴിഞ്ഞ ആഴ്ച ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ എണ്ണവിലയില്‍ വീണ്ടും ഇടിവ്. ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞ് 80 ഡോളറിന് താഴെയെത്തി. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ ഡിസംബറിലെ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 70 സെന്‍റ് ഇടിഞ്ഞ് ബാരലിന് 79.76 ഡോളറിലെത്തി. ഡിസംബറിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില 66 സെന്‍റ് ഇടിഞ്ഞ് 78.26 ഡോളറായി.
കഴിഞ്ഞ ആഴ്ച എണ്ണവില ബാരലിന് 82 ഡോളറിലെത്തിയിരുന്നു. ഡോളറിന്‍റെ വിലയിടിവാണ് എണ്ണവിലയിടിവിലും പ്രതിഫലിച്ചത്. എണ്ണവിലയിടിവ് ഈ ആഴ്ചയില്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. നാണയപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ വിപണി. പലിശനിരക്ക് ഉയര്‍ത്തിയാല്‍ ഡോളര്‍ ശക്തിപ്പെടുമെന്ന് എണ്ണവിലയില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം എണ്ണ വിലയില്‍ ഏതാണ്ട് 75 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചിരുന്നു. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.