ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » രൂപയുടെ മൂല്യത്തില്‍ 7 പൈസ ഇടിവ് (ruppee,dollar,forex)
Feedback Print Bookmark and Share
 
തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 7 പൈസ കുറഞ്ഞ് 46.57/58 എന്ന നിലയിലെത്തി. ഓഹരിവിപണിയിലെ അനിശ്ചിതത്വം കാരണം ഇറക്കുമതി വ്യാപാരികള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

തിങ്കളാഴ്ച രാവിലെ ഫോറെക്സ് വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2 പൈസയുടെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീടത് 46.57/58 എന്ന നിലയിലേക്ക് ഇടിഞ്ഞു.

ഒക്ടോബര്‍ 23 ന് രൂ‍പയുടെ മൂല്യത്തില്‍ 23 പൈസയുടെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മാസാവസാനത്തോടെ എണ്ണ ശുദ്ധീകരണം ഉള്‍പ്പെടെയുള്ള മേഖലകളിലെ ആവശ്യത്തിനായി ഡോളര്‍ വാങ്ങിക്കൂട്ടിയത് മൂല്യമിടിയാന്‍ കാരണമായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍