ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഇന്ത്യയ്ക്ക് എ ഡി ബി സഹായം (ADB to provide USD 5 lakh to fund study in India)
Feedback Print Bookmark and Share
 
അന്താരാഷ്ട്ര വായ്പാ ദാതാക്കളായ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക് (എ ഡി ബി) ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം സംബന്ധിച്ച പഠനം നടത്തുന്നതിനും നവീകരണത്തിനുമായി അഞ്ച് ലക്ഷം യുഎസ് ഡോളര്‍ സഹായം നല്‍കും. പ്രാദേശിക സര്‍ക്കാരുകളുടെ വരുമാനം പരിശോധിക്കുന്നതിനും നികുതി ധനകാര്യ മേഖലയുടെ പരിഷ്കാരത്തിനാവശ്യമായ മേഖലകള്‍ കണ്ടെത്താനും എ ഡി ബി ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി.

മുനിസിപ്പല്‍ ധനസ്രോതസ്സുകളെ കുറിച്ച് പഠിക്കുന്നതിനാണ് എ ഡി ബി ഫണ്ട് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ 170000 ഡോളര്‍ വിനിയോഗിക്കും.

അതിവേഗമുള്ള നഗരവത്കരണം ഇന്ത്യയുടെ പ്രാദേശിക സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഉയര്‍ത്തിയതായി എ ഡി ബി പറയുന്നു. സ്ഥാപനങ്ങളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സേവന നിലവാരം ഉയര്‍ത്തുന്നതിനും ഫണ്ട് സഹായകരമാകുമെന്നും എ ഡി ബി അവകാശപ്പെട്ടു.

അടിസ്ഥാന സൌകര്യ വികസനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 475 ബില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. നാലു മുതല്‍ ആറ് വരെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളിലാണ് പഠനം നടത്താനാണ് പണം നല്‍കുകയെന്നും എ ഡി ബി വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍