ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബിനാനിയുടെ അറ്റാദായം മൂന്നിരട്ടി വര്‍ധിച്ചു (Binani Sep qtr net zooms over three-fold to Rs 101.14 cr)
Feedback Print Bookmark and Share
 
ബിനാനി സിമന്‍റിന്‍റെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്നാം പാദത്തില്‍ 101.14 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ വില്പന വരുമാനവും മൂന്നാം പാദത്തില്‍ വര്‍ധിച്ചു. 432 .27 കോടിയാണ് കമ്പനിയുടെ മൊത്തം വില്പന വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 306.34 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അറ്റാദായം മൂന്നിരട്ടിയായതായി കമ്പനി അവകാശപ്പെട്ടത്. 66.15 രൂപയായിരുന്ന കമ്പനിയുടെ ഓഹരി മൂ‍ല്യത്തില്‍ 3.44 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍