ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ടൊയോട്ട ചെറുകാര്‍ 2011ല്‍ ഇന്ത്യന്‍ നിരത്തില്‍ (Toyota to launch small car by 2011)
Feedback Print Bookmark and Share
 
PRO
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ വിപണിക്കായി നിര്‍മിക്കുന്ന ചെറുകാര്‍ 2011ല്‍ നിരത്തിലിറങ്ങും. നിലവില്‍ ചെറുകാര്‍ വിപണിയില്‍ ആധിപത്യമുള്ള മാരുതി, ഹ്യുണ്ടായ് എന്നിവയുടെ ചെറുകാര്‍ മോഡലുകളേക്കാള്‍ 10 ശതമാനം അധിക ഇന്ധനക്ഷമത ഉള്ളവയായിരിക്കും ടൊയോട്ടയുടെ ചെറുകാറെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ സ്വിഫ്റ്റ് ഹ്യുണ്ടായ്‌യുടെ ഐ-20 മോഡലുകള്‍ക്കാന് ടൊയോട്ട കാറുകള്‍ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുകയെന്ന് ടൊയോട്ട മോട്ടോര്‍ കോരപറേഷന്‍ ചീഫ് എഞ്ചിനീയര്‍ യോഷിനോറി നോറിടേക്ക് പറഞ്ഞു. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത്- 4 നിലവാരത്തിലുള്ള നാലു സിലിണ്ടര്‍ എഞ്ചിനായിരിക്കും ടൊയോട്ടയുടെ ചെറുകാറിനുണ്ടാവുക.

എന്നാന്‍ എഞ്ചിന്‍റെ ശേഷിയെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യോഷിനോരി പറഞ്ഞു. നിലവിലുള്ള ചെറുകാര്‍ മോഡലുകള്‍ക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോ 1.5 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനോ ആണ് ഉള്ളത്. ഇവക്ക് എട്ടു ശതമാനം എക്സൈസ് തീരുവ ആണ് ഈടാക്കുന്നത്. എഞ്ചിന്‍ ശേഷി കൂടിയ വലിയ കാറുകള്‍ക്ക് ഇത് 20 ശതമാനമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍