ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ധനരക്ഷാ പദ്ധതികള്‍ നിര്‍ത്താനായിട്ടില്ലെന്ന് പ്രണാബ് (Too early to exit economic stimulus: Pranab)
Feedback Print Bookmark and Share
 
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി കരകയറുന്നതിന് മുന്‍പ് സാമ്പത്തിക പാക്കേജുകള്‍ പിന്‍‌വലിച്ചാല്‍ അത് വളരെ നേരത്തെയായി പോകുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചുകാലം കൂടി സാഹചര്യം നിരീക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പ്രണാബ് പറഞ്ഞു. ആശങ്കാജനകമായ വിധത്തില്‍ വിലക്കയറ്റം ഉയരുന്ന സാഹചര്യത്തില്‍ മാന്ദ്യം മറികടക്കാന്‍ അനുവദിച്ച ഉത്തേജക പാക്കേജുകള്‍ പിന്‍‌വലിക്കുമോ എന്ന് ഏജന്‍സി ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അടുത്തുതന്നെ അത് കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. മാന്ദ്യത്തില്‍ നിന്ന് കരകയറാതെ ഉത്തേജക പാക്കേജുകള്‍ പിന്‍‌വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അഭിപ്രായപ്പെട്ട സാമ്പത്തിക വളര്‍ച്ച തങ്ങളും പ്രതീക്ഷിക്കുന്നു. പുതിയ വായ്പാ നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിസര്‍വ് ബാങ്ക് മേധാവി സുബ്ബറാവുവുമായി കൂടിക്കാഴ്ച നടത്തും. അടുത്ത മാര്‍ച്ച് ആകുമ്പോഴേക്കും നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍