ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » യാഹുവിന് അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന (Yahoo! posts 3-fold jump in net income)
Feedback Print Bookmark and Share
 
PRO
ലോകത്തെ പ്രമുഖ പോര്‍ട്ടലായ യാഹുവിന് മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കമ്പനി സ്വീകരിച്ച ചെലവ് കുരുക്കല്‍ മാര്‍ഗ്ഗങ്ങളാണ് കമ്പനിയുടെ വരുമാനം ഉയരാന്‍ കാരണമായത്. ജൂലായ് - സപ്തംബര്‍ പാദത്തില്‍ 186 മില്യണ്‍ ഡോളറാണ് കമ്പനിയുടെ അറ്റാദായം.

കഴിഞ്ഞ വര്‍ഷം ഇതേസമയം 54 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, യാഹുവിന്‍റെ വിപണി വരുമാനം 12 ശതമാനം കുറഞ്ഞു. 1.57 മില്യന്‍ ഡോളറാണ് യാഹുവിന്‍റെ മൊത്തം വരുമാനമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേസമയം 178 മില്യന്‍ ഡോളറായിരുന്നു മൊത്തം വരുമാനം

സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടെയുണ്ടായ നേട്ടം കൈവരിക്കാനായതിനാല്‍ യാഹുവിന്‍റെ ഓഹരി മൂല്യം 5.1 ശതമാനം ഉയര്‍ന്ന് 18.04 ഡോളറിലെത്തി. ഓഹരിക്ക് 33 ഡോളര്‍ നിരക്കില്‍ യാഹുവിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു. ഗൂഗിളും ഇന്‍റലും അറ്റാദായം ഉയര്‍ന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാഹുവും അറ്റാദായം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍