ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഗുര്‍ഗോണ്‍ വ്യവസായ പാര്‍ക്കില്‍ സമരം (80,000 workers on strike in Haryana over colleague's death)
Feedback Print Bookmark and Share
 
ഹരിയാനയിലെ ഗുര്‍ഗോണ്‍ വ്യവസായ പാര്‍ക്കില്‍ 60 കമ്പനികളിലെ 80000 ജോലിക്കാര്‍ ചൊവ്വാഴ്ച വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ ഐ ടി യു സി)യുടെ പിന്തുണയോടെയാണ് സമരം സംഘടിപ്പിച്ചത്. ഓട്ടോമൊബൈല്‍ സ്ഥാപനമായ റൈകോയിലെ ജീവനക്കാരന്‍റെ മരണത്തില്‍ പ്രതിഷേധിച്ചാണ് സമരം. നിരവധി കമ്പനികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു.

ജോലിക്കാരന്‍റെ മരണത്തിന് കാരണക്കാരായ റൈകോ മാനേജ്മെന്‍റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ പ്രതിഷേധിച്ചതെന്ന് എ ഐ ടി യു സി ഗുര്‍ഗോണ്‍ ജനറല്‍ സെക്രട്ടറി ഡി എല്‍ സച്ദേവ് പറഞ്ഞു. യൂണിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് തൊഴിലാളി മരിച്ചത്.

കഴിഞ്ഞ ഒരുമാസമായി വാഹന പാര്‍ട്സ് നിര്‍മ്മാതാക്കളായ റൈക്കോയില്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സമരം പ്രഖ്യാപിച്ച തൊഴിലാളികളും സമരത്തില്‍ പങ്കുചേരാത്തവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു ഇടത് ട്രേഡ് യൂണിയന്‍ തൊഴിലാളി കൊല്ലപ്പെടുകയും മറ്റ് ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് എ ഐ ടി യു സി പറയുന്നത്. എന്നാല്‍, തൊഴിലാളികള്‍ അകാരണമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്നും കമ്പനിയുടെ വസ്തുവകകള്‍ തകര്‍ക്കുകയും മുതിര്‍ന്ന ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതായി റൈക്കോ അധികൃതര്‍ ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍