ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ന്യൂയോര്‍ക്ക് ടൈംസ് ജോലിക്കാരെ കുറയ്ക്കുന്നു (New York Times to cut 100 newsroom jobs)
Feedback Print Bookmark and Share
 
അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് 100 പേരെ കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വയം വിരമിക്കുന്നതായി നോട്ടീസ് നല്‍കാമെന്ന് കാണിച്ച് പത്രത്തിന്‍റെ മാനേജുമെന്‍റ് ഏതാനും ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞതാണ് ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അധികൃതര്‍ പറഞ്ഞു.

സ്വയം വിരമിക്കുന്നതിനായി 45 ദിവസത്തിനകം അപേക്ഷ നല്‍കണമെന്നാണ് മെമ്മോയില്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ബില്‍ കെല്ലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ വാര്‍ത്താ വിഭാഗത്തില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസ് ആളുകളെ കുറയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്. 2008ലും 100 പേരെ പത്രം പിരിച്ചുവിട്ടിരുന്നു.

മാന്ദ്യത്തെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളത്തില്‍ അഞ്ച് ശതമാനം കുറവാണ് പത്രം ഏര്‍പ്പെടുത്തിയത്. 1250 എഡിറ്റോറിയല്‍ ജീവനക്കാരാണ് പത്രത്തിലുള്ളത്. അമേരിക്കയില്‍ മറ്റൊരു പത്രത്തിലും 750 ജേര്‍ണലിസ്റ്റുകളില്‍ കൂടുതലില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍