ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സാമ്പത്തിക വളര്‍ച്ച: ചൈനയ്ക്ക് പ്രതീക്ഷ (China records 7-8% growth in first nine months, says official)
Feedback Print Bookmark and Share
 
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍ നിന്ന് ചൈനീസ് സാമ്പത്തിക മേഖല കരകയറുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സാമ്പത്തിക ആസൂത്രണ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ഷിക അടിസ്ഥാനത്തില്‍ 2009 ലെ ആദ്യ ഒമ്പത് മാസം സാമ്പത്തിക മേഖല ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ 586 ബില്യന്‍ ഡോളറിന്‍റെ സാമ്പത്തിക ഉത്തേജന പദ്ധതി ചൈന പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് കാര്യമായി ഗുണം ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ വികസന പരിഷ്കരണ കമ്മീഷന്‍ ഉപമേധാവി സിയോങ് ബില്ലിന്‍ പറഞ്ഞു.

ആദ്യപാദത്തില്‍ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ദൃശ്യമായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിനെക്കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. വ്യാഴാഴ്ച മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ ചൈന പുറത്തുവിടും. ഇതിന് മുന്നോടിയായിട്ടായിരുന്നു സാമ്പത്തിക മേഖലയില്‍ ആശങ്കയില്ലെന്ന അധികൃതരുടെ വിശദീകരണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍