.42 trillion deficit - biggest since 1945 | യുഎസില്‍ ധനക്കമ്മി റെക്കോര്‍ഡ് നിരക്കില്‍
ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » യുഎസില്‍ ധനക്കമ്മി റെക്കോര്‍ഡ് നിരക്കില്‍ (US ran $1.42 trillion deficit - biggest since 1945)
Feedback Print Bookmark and Share
 
PRO
അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനക്കമ്മിയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. 2009 സാമ്പത്തിക വര്‍ഷത്തില്‍ 1.42 ട്രില്യണ്‍ ഡോളര്‍ ധനക്കമ്മിയിലാണ് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. 1945 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ധനക്കമ്മിയാണ് ഇത്.

ട്രഷറിയും വൈറ്റ്‌ഹൌസ് ഓഫീസ് ഓഫ് മാനേജുമെന്‍റ് ആന്‍ഡ് ബഡ്ജറ്റും പുറത്തുവിട്ട കണക്കിലാണ് അമേരിക്കയുടെ ധനക്കമ്മിയുടെ ഭീകരാവസ്ഥ സൂചിപ്പിച്ചിട്ടുള്ളത്. കുറച്ചുമാസം മുന്‍പ് വരെയുള്ള കണക്കിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ധനക്കമ്മി വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഉത്തേജകത്തിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും.

നികുതിവരുമാനം കഴിഞ്ഞ ഒരുവര്‍ഷമായി 16.6 ശതമാനം കുറഞ്ഞു. അതേസമയം, ചെലവ് 2008 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 8.2 ശതമാനം വര്‍ധിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിദഗ്ദ്ധര്‍ സ്വീകരിച്ച അനിതരസാധാരണമായ നടപടി എന്നിവയാണ് ചെലവ് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്.

മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ പത്ത് ശതമാനത്തോളമാണ് ധനക്കമ്മി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വര്‍ധനയാണ് ധനക്കമ്മിയില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 1945ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 21 ശതമാനം ധനക്കമ്മി അമേരിക്കയില്‍ നേരിട്ടിരുന്നു.

വ്യവസായ മേഖലയില്‍ 55 ശതമാനം ഇടിവാണ് അമേരിക്കയിലുണ്ടായത്. യുഎസിലെ വ്യക്തിഗത നികുതിവരുമാനം 20 ശതമാനം ഇടിഞ്ഞു. അതേസമയം, വിവിധ സാമ്പത്തിക സ്രോതസ്സുകളിലെ ചിലവ് ഇരട്ടിയിലധികമായി. സെപ്റ്റംബറിലെ കണക്ക് പ്രകാരം രാജ്യത്തിന്‍റെ പൊതുകടം 11.9 ട്രില്യണ്‍ ഡോളറാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍