ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സാധാരണക്കാരെ സഹായിക്കാന്‍ മൈക്രോസോഫ്റ്റ് (Microsoft India introduces host of customized language computing solutions)
Feedback Print Bookmark and Share
 
WD
വിവര സാങ്കേതിക ലോകത്തെ സാധാരണക്കാരെ സഹായിക്കാനായി സോഫ്റ്റ്വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും ലഭ്യമാകുന്ന ലാംഗ്വേജ് ഇന്‍റര്‍ഫേസ് പാക്കേജിനാണ് മൈക്രോസോഫ്റ്റ് തുടക്കമിട്ടിരിക്കുന്നത്.

ഇംഗ്ലീഷ് ഭാഷ അറിയാത്തവരെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കുന്നതിനും ഉപയോഗിപ്പിക്കുന്നതിനും ലക്‍ഷ്യമിട്ടാണ് ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് തുടങ്ങുന്നത്. ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് (എല്‍ ഐ പി) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പവും ഉപയോഗിക്കാന്‍ സൌകര്യപ്രദവുമാണ്. സാധാരണക്കാരുടെ കമ്പ്യൂട്ടറിനോടുള്ള സമീപനരീതി തന്നെ ഈ സോഫ്റ്റ്‌വെയര്‍ മാറ്റിമറിയ്ക്കുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.

എല്‍ ഐ പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍, ഈ ലിങ്കില്‍ നിന്ന് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്ത് ഇ എക്സ് ഇ ഫയല്‍ ക്ലിക്കുചെയ്താല്‍ മാത്രം മതി. അതേസമയം, മലയാളം പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 2007ന്‍റെ ഇംഗ്ലീഷ് പതിപ്പ് സിസ്റ്റത്തില്‍ ഉണ്ടായിരിക്കുകയും വേണം. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാം മലയാളത്തിലേക്ക് മാറും. സൌജന്യമായി ലഭിക്കുന്ന ലിപ് സോഫ്റ്റ്വെയര്‍ ഇന്ത്യയില്‍ പന്ത്രണ്ട് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍