ന്യൂഡല്‍ഹി, ചൊവ്വ, 13 ഒക്ടോബര്‍ 2009( 15:12 IST )
PRO
PRO
രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന. 40.51 ശതമാനം ഉയര്‍ച്ചയാണ് ഓഗസ്റ്റിലെ വിദേശ നിക്ഷേപത്തില്‍ അനുഭവപ്പെട്ടത്.
3.26 ബില്യണ്‍ ഡോളറാണ് ഓഗസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2.32 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. ജൂലൈയില്‍ എഫ്‌ഡിഐ 3.51 ബില്യണ്‍ ഡോളറായിരുന്നു. 2008 ജൂലൈയില്‍ ഇത് 2.25 ബില്യണ്‍ ഡോളറായിരുന്നു.
പോര്‍ട്ഫോളിയോ നിക്ഷേപത്തില്‍ 56.15 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്. 593 മില്യണ്‍ ഡോളറില്‍ നിന്ന് 926 മില്യണ്‍ ഡോളറായാണ് പോര്‍ട്ഫോളിയോ നിക്ഷേപം ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങളുള്ളത്.
അതേസമയം ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 3.41 ശതമാനത്തോളം കുറവുണ്ടായി. 14.14 ബില്യണ്‍ ഡോളറാണ് ഈ കാലയളവിലെ വിദേശ നിക്ഷേപം. മുന്‍ വര്‍ഷം ഈ കാലയളവില്‍ നിക്ഷേപം 14.64 ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ അഞ്ച് മാസത്തില്‍ പോര്‍ട്ഫോളിയോ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ നാല് ബില്യണ്‍ ഡോളറില്‍ നിന്ന് 11.23 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
2008-09 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 35 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 27.30 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം മാത്രമാണ് നേടാനായത്.