നോക്കിയ 5030 എക്‌സ്‌പ്രസ് മ്യൂസിക്, 2330 ക്‌ളാസിക്, 2700 ക്‌ളാസിക്, 7210 സൂപ്പര്‍ നോവ, 5130 എക്‌സ്‌പ്രസ് മ്യൂസിക്, 6303 മ്യൂസിക്, ഇ-63, 6700 ക്‌ളാസിക്, 5800 എക്‌സ്‌പ്രസ് മ്യൂസിക്, ഇ 71, എന്‍ 97 എന്നീ 11 മോഡലുകള്‍ക്കാണ് ദീപാവലി സ്‌പെഷ്യല്‍ കാഷ് ബാക്ക് ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‍. ഈ മോഡല്‍ ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നോക്കിയ ദീപാവലി ഗിഫ്റ്റ് കവര്‍ സമ്മാനമായി ലഭിക്കും.
വര്‍ച്വല്‍ ഫയര്‍ക്രാക്കര്‍, ഓട്ടോ എസ്‌എംഎസ് റെസ്പോണ്ടര്‍, എസ്‌എംഎസ് ടൈമര്‍ അടക്കമുള്ള ഓഫറുകളും നോകിയ മുന്നോട്ട് വയ്ക്കുന്നുണ്ട്. വോള്‍പേപ്പറുകളും ആശംസകളും അയയ്ക്കാന്‍ കഴിയുന്ന ശുഭ് ദിവാലി തുടങ്ങിയവയും നോകിയയുടെ ഓഫറുകളില്‍ പെടുന്നു.
ഇതാദ്യമായാണ് നോക്കിയ മൊബെയില്‍ ഫോണുകള്‍ കാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിക്കുന്നത്. കവറിനുള്ളിലെ സ്ക്രാച്ച് കാര്‍ഡില്‍ 201 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ കാഷ് ബാക്ക് ഓഫറാണ് സമ്മാനമായി നല്‍കുന്നത്.