മൂന്ന് ബാങ്കുകളിലെ ഓഹരികള്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്നു
മുംബൈ, ചൊവ്വ, 13 ഒക്ടോബര്‍ 2009( 10:31 IST )
മൂന്ന് പ്രധാന ബാങ്കുകളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ദേന ബാങ്ക് എന്നിവയിലെ ഓഹരികളാണ് സര്‍ക്കാര്‍ ഉയര്‍ത്തുക.
മൂന്ന് ബാങ്കുകളിലേയും ഓഹരി പങ്കാളിത്തം പത്ത് ശതമാനം വീതം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് മൂന്ന് ബാങ്കുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും നേരിട്ടുള്ള മൂലധന നിക്ഷേപമായിരിക്കും മൂന്ന് ബാങ്കുകളും താല്‍പര്യപ്പെടുക.
ബാങ്ക് ഓഫ് ബറോഡ 5,000 കോടി രൂപ മുതല്‍ മുതല്‍ 6,000 കോടി രൂപ വരെ നിക്ഷേപം ആവശ്യപ്പെടുമ്പോള്‍ ഒബിസിയും ദേനാ ബാങ്കും ആയിരം കോടി രൂപ വീതം നിക്ഷേപം നടത്താനായിരിക്കും ആവശ്യപ്പെടുക. പുതിയ നിക്ഷേപത്തോടെ ബിഒബിയിലുള്ള സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം 54 ശതമാനത്തില്‍ നിന്ന് അറുപത്തിനാല് ശതമാനമായി ഉയരും. ഒബിസിയിലും ദേനാ ബാങ്കിലും നിലവിലുള്ള 51.1 ശതമാനം ഓഹരികള്‍ അറുപത് ശതമാനമായി ഉയരും.
ബിഒബി ഓഹരികള്‍ക്ക് 494.70 രൂപയിലും ഒബിസി ഓഹരികള്‍ക്ക് 248.15 രൂപയിലും ദേനാ ബാങ്ക് ഓഹരികള്‍ക്ക് 68.80 രൂപയിലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.