ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » മിത്തലും ശ്രീനാഥും ടെലികോം പവര്‍ ലിസ്റ്റില്‍ (Mittal, Srinath named in global power list)
Feedback Print Bookmark and Share
 
ഭാരതിയിലെ സുനില്‍ മിത്തലും ടാറ്റ കമ്യൂണിക്കേഷന്‍സിലെ എന്‍ ശ്രീനാഥും ഗ്ലോബല്‍ ടെലികോം പവര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. യൂറോപ്യന്‍ സാമ്പത്തിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടെലികോം ബിസിനസ് ആണ് പട്ടിക പുറത്തിറക്കിയത്.

ടാറ്റ കമ്യൂണിക്കേഷന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ എന്‍ ശ്രീനാഥ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ വിനോദ് കുമാര്‍ അറുപതാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ ശ്രീനാഥ് മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യക്കാരന്‍. അതേസമയം വിനോദ് കുമാര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.

ഭാരതി എന്‍റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ (18), റിലയന്‍സ് ഗ്ലോബല്‍കോം പ്രസിഡന്‍റ് പുനിത് ഗാര്‍ജ് (21), നോകിയ സീമെന്‍സ് നെറ്റ്വര്‍ക്ക് സി‌ഇഒ രാജീവ് സുരി (25) എന്നിവരാണ് ആദ്യ 25 നകത്തുള്ള മറ്റ് ഇന്ത്യക്കാര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍