രാജു സഹോദര്‍ന്‍മാര്‍ ഒക്ടോബര്‍ 30നകം മറുപടി നല്‍കണം
മുംബൈ, ഞായര്‍, 11 ഒക്ടോബര്‍ 2009( 10:44 IST )
സത്യം അഴിമതിയുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി പുറപ്പെടുവിച്ച ഷോക്കോസ് നോട്ടീസിന് ഈ മാസാവസാനത്തോടെ മറുപടി നല്‍കാന്‍ കമ്പനി മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ സഹോദരന്‍ രാമരാജുവിനും മറ്റ് രണ്ട് പേര്‍ക്കും നിര്‍ദേശം നല്‍കി.
രാമരാജുവിനെക്കൂടാതെ കമ്പനി മുന്‍ സിഎഫ്‌ഒ വദ്‌ലാമണി ശ്രീനിവാസ്, കോസ്റ്റ് അക്കൌണ്ടന്‍റ് ജി രാമകൃഷ്ണ എന്നിവര്‍ക്കാണ് കമ്പനി നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 14ന് റെഗുലേറ്ററോടൊന്നിച്ച് രേഖകള്‍ പരിശോധിക്കാന്‍ സെബി ഇവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ ഏഴിന് വ്യക്തിഗത വാദം കേള്‍ക്കല്‍ നടത്താനും സെബി തീരുമാനിച്ചു. മറ്റ് പ്രതികളായ രാമലിംഗ രാജു, വി എസ് പ്രഭാകര ഗുപ്ത എന്നിവര്‍ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.
കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്. സെബിയെ കൂടാതെ സിബിഐയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും പ്രത്യേകം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.