ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വിദേശ വിനിമയ കരുതല്‍ ധനം ഉയര്‍ന്നു (India's forex reserve climbs to USD 280.30 bn)
Feedback Print Bookmark and Share
 
ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ധനം ഉയര്‍ന്നു. ഒക്ടോബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ 430 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് ഫോറെക്സ് കരുതല്‍ ധനം 280.30 ബില്യണ്‍ ഡോളറിലെത്തി.

അതേസമയം, വിദേശ നാണ്യ ആസ്തി 33 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 263.5 ബില്യണ്‍ ഡോളറായി. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രാജ്യത്തിന്‍റെ കരുതല്‍ സ്വര്‍ണ്ണം 448 മില്യണ്‍ ഡോളാര്‍ ഉയര്‍ന്ന് 10.3 ബില്യണ്‍ ഡോളറായി.

പ്രസ്തുതവാരത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയര്‍ന്നു. പ്രമുഖ ആഗോള കറന്‍സികളായ യൂറോ, യെന്‍, രൂപ തുടങ്ങിയവക്കെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ മൂന്ന് ശതമാനത്തോളം ഇടിവ് നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് സെഷനില്‍ തുടര്‍ച്ചയായി ഉയര്‍ന്നെങ്കിലും വെള്ളിയാഴ്ച നേരിയ ഇടിവില്‍ 46.41 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

പ്രത്യേക പിന്‍‌വലിക്കല്‍ അവകാശം 20 മില്യണ്‍ ഡോളറിന്‍റെ ഉയര്‍ച്ചയില്‍ 5.2 ബില്യണ്‍ ഡോളറായി. അതേസമയം അന്താരാഷ്ട്ര നാണ്യ നിധിയിലുള്ള രാജ്യത്തിന്‍റെ കരുതല്‍ ധനം അഞ്ച് മില്യണ്‍ ഇടിഞ്ഞ് 1.36 ബില്യണ്‍ ഡോളറായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍