ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളായ ആര്‍സലര്‍ മിത്തല്‍ കനേഡിയന്‍ കമ്പനിയായ വാബസ് മൈന്‍സിലുള്ള ഓഹരികള്‍ വില്‍ക്കുന്നു. ആര്‍സലര്‍ മിത്തലിന്‍റെ ഉടമസ്ഥതയിലുള്ള 28.6 ശതമാനം ഓഹരികള്‍ 34.28 മില്യണ്‍ ഡോളറിനാണ് വില്‍പന നടത്തുക.
മറ്റൊരു കനേഡിയന്‍ സംരംഭമായ കണ്‍സോളിഡേറ്റഡ് തോംപ്സണായിരിക്കും ആര്‍സലര്‍ മിത്തല്‍ ഓഹരികള്‍ വില്‍ക്കുക. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മേഖലയില്‍ വാബുഷ് മൈന്‍സിലെ ഓഹരികള്‍ ഒരു പ്രധാന ഭാഗമാകില്ലെന്ന് ആര്‍സലര്‍ മിത്തല്‍ അറിയിച്ചു.
വാബുഷ് മൈന്‍സിലെ ഓഹരികള്‍ വില്‍ക്കുകയാണെങ്കിലും കാനഡയിലെ പ്രവര്‍ത്തനം കമ്പനി വിപുലപ്പെടുത്തുമെന്ന് ആര്‍സലര്‍ മിത്തല്‍ അറിയിച്ചു. മൈനിംഗിലും സ്റ്റീല്‍ ഉല്‍പാദനത്തിലും കമ്പനിക്ക് മികച്ച ഭാവിയുള്ള രാജ്യമാണ് കാനഡയെന്നും ആര്‍സലര്‍ മിത്തല്‍ പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ അറിയിച്ചു.