ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » നാണയപ്പെരുപ്പത്തില്‍ നേരിയ ഇടിവ് (Inflation dips to 0.7%)
Feedback Print Bookmark and Share
 
PRO
PRO
ഭക്‍ഷ്യ വസ്തുക്കളുടെ വിലയില്‍ കുറവ് വന്നതോടെ രാജ്യത്തിന്‍റെ മൊത്ത വില സൂചിക നേരിയ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ 0.7 ശതമാനമാണ് നാണയപ്പെരുപ്പം. തൊട്ട് മുന്‍‌ ആഴ്ച ഇത് 0.83 ശതമാനമായിരുന്നു.

ഭക്‍ഷ്യ വസ്തുക്കളില്‍ ഇറച്ചിക്കോഴിക്ക് മൂന്ന് ശതമാനം വില ഇടിഞ്ഞു. ബജ്‌റ, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ വിലയില്‍ ഒരു ശതമാനത്തോളം കുറവുണ്ടായി. ഉല്‍‌പാദന ഭക്‍ഷ്യ വസ്തുക്കളില്‍ ഓയില്‍ കേക്കിന് അഞ്ച് ശതമാനവും ഇറക്കുമതി ചെയ്ത ഭക്‍ഷ്യ എണ്ണയ്ക്ക് രണ്ട് ശതമാനവും പഞ്ചസാര, വെളിച്ചെണ്ണ, നിലക്കടല എന്നിവയ്ക്ക് ഒരു ശതമാ‍നവും വിലയിടിഞ്ഞു.

തുടര്‍ച്ചയായ 13 ആഴ്ചകള്‍ പൂജ്യത്തിന് താഴെയായിരുന്ന നാണയപ്പെരുപ്പം സെപ്റ്റംബര്‍ ആദ്യവാരമാണ് പോസിറ്റീവ് നിരക്കിലെത്തിയത്. എങ്കിലും കഴിഞ്ഞ നാലാഴ്ചകളിലായി നിരക്ക് ഒരു ശതമാനത്തിന് താഴെയായിത്തന്നെ തുടരുകയാണ്.

ജൂണ്‍ ആറിന് അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക -1.61 ശതാ‍മാനമായി ഇടിഞ്ഞതോടെയാണ് സാമ്പത്തിക മേഖലയില്‍ ഏറെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് രാജ്യത്ത് നാണ്യശോഷണം എന്ന അവസ്ഥ സംജാതമായത്. 1977ന് ശേഷം ആദ്യമായാണ് രാജ്യത്ത് നാണ്യശോഷണം അനുഭവപ്പെട്ടത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളുമാണ് നാണയപ്പെരുപ്പം ക്രമാതീതമായി ഇടിയാന്‍ കാരണമായത്.

അതേസമയം നാണയപ്പെരുപ്പത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച പ്രകടമാകും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരും റിസര്‍വ് ബാങ്കും വിലയിരുത്തുന്നത്. 2010 മാര്‍ച്ച് 31ന് നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്‍റെ നിഗമനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍