ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വിപണി മൂല്യത്തിലും ധോണി ഒന്നാമത് (Dhoni pips SRK, Bachchans to top celebrity list)
 
PRO
ഐ സി സി മികച്ച ഏകദിന ക്രിക്കറ്റര്‍ മാത്രമല്ല പരസ്യ വിപണിയിലെയും താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണെന്ന് സര്‍വെ. ബിഗ് ബിയെയും കിംഗ് ഖാനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയുമെല്ലാം പിന്തള്ളിയാണ് ധോണി പരസ്യലോകത്തെയും രാജാവായത്.

ഇന്ത്യയിലെ വിലകൂടിയ സെലിബ്രിറ്റി എന്ന പദവിയാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. ഹന്‍‌സ റിസേര്‍ച്ച് ആന്‍ഡ് പ്രൊജക്ട് ടാലന്‍റ് 12000 ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് വിപണിമൂല്യത്തില്‍ ധോണി ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷം രണ്ടാമതായിരുന്നു ധോണിയുടെ സ്ഥാനം. ഒന്നാമതായിരുന്ന സച്ചിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. പോയ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കിംഗ് ഖാന്‍ ഇത്തവണ രണ്ടാം സ്ഥാനത്തെത്തി.

ഐശ്വര്യ റാ‍യ് ബച്ചനാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ ഏഴാമതായിരുന്നു ഐശ്വര്യ. ബോളിവുഡിലെ ബിഗ് ബി അമിതാബ് ബച്ചന്‍ ഒരു പടി ഇറങ്ങി നാലാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബോളിവുഡിന്‍റെ സുന്ദര പുരുഷന്‍ ഹൃത്വിക് റോഷന്‍ ആറാമതാണ്. യുവരാജ് സിംഗ് (7), കത്രീന കൈയ്ഫ് (8), അക്ഷയ് കുമാര്‍ (9) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍