ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » നികുതിഘടന ലളിതമാക്കണം: പ്രധാനമന്ത്രി (Need to simplify tax structure on processed food, says PM)
 
PRO
സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ നികുതി ഘടന ലളിതവും യുക്തിസഹവുമായ രീതിയില്‍ പരിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. സാമ്പത്തികമാന്ദ്യത്തിനിടയിലും ഈ മേഖല 14.7 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ സംസ്ഥാന ഭക്‍ഷ്യ മന്ത്രിമാരുടെ യോഗത്തെ അഭിസബോധന ചെയ്യുകയായിരുന്നു മന്മോഹന്‍ സിംഗ്.

കാര്‍ഷികോല്‍‌പ്പന്നങ്ങള്‍ക്ക് നികുതിയിളവ് ഉണ്ടെങ്കിലും സംസ്കരിച്ച ഭക്ഷണ പദാ‍ര്‍ത്ഥങ്ങള്‍ക്ക് ഇപ്പോള്‍ വ്യത്യസ്ത തലത്തിലുള്ള നികുതിഘടനയാണുള്ളത്. ഇത് പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംസ്കരിച്ച ഭക്ഷണത്തിന്‍റെ ലോകവിപണിയില്‍ ഇന്ത്യന്‍ പങ്കാളിത്തം വെറും രണ്ട് ശതമാനം മാത്രമാണെന്നും ഇത് വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതിഘടന പരിഷ്കരിക്കുന്നത് സംബന്ധിച്ച് അടുത്ത ഫെബ്രുവരിയില്‍ തീരുമാനമെടുക്കും. ചരക്ക് സേവന നികുതി (ജി എസ് ടി‌) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍‌കൈയ്യെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭക്‍ഷ്യ സംസ്കരണ രംഗത്ത് കോര്‍പറേറ്റുകളുടെ പങ്കാളിത്തം കൂട്ടണം.

കാര്‍ഷികരംഗത്തെ അടിസ്ഥാന സൌകര്യ വികസനം, സംസ്കരണം, സംഭരണം എന്നീ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാ‍നുള്ള ശ്രമം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍