ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വിദേശനിക്ഷേപം 100 ബില്യണ്‍ കടന്നു (FDI inflow in India crosses USD 100bn mark)
 
രാജ്യത്തെ ഓഹരികള്‍ വഴിയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 100 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. 2000 മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള വിദേശ നിക്ഷേപമാ‍ണ് 100 ബില്യണ്‍ ഡോളര്‍ കടന്നത്. ഇതില്‍ 44 ശതമാനം നിക്ഷേപവും വന്നത് മൌറീഷ്യസ് വഴിയാണ്. മൌറീഷ്യസുമായി ഇന്ത്യക്ക് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ഉള്ളതിനാലാണിത്.

2000 മുതല്‍ 2009 ജൂലൈ വരെയുള്ള നേരിട്ടുളള വിദേശ നിക്ഷേപം 100.33 മില്യണ്‍ ഡോളറാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കകള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ 10.5 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിനായി.

മൌറീഷ്യസ് വഴിയുള്ള നിക്ഷേപം കഴിഞ്ഞാല്‍ സിംഗപ്പൂര്‍, യു എസ്, യു കെ, നെതര്‍‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമെത്തിയത്. ആഗോളതലത്തില്‍ എറ്റവും സുരക്ഷിതവും ആദായകരവുമായ നിക്ഷേപ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പുതിയ നേട്ടംകൊണ്ട് കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2008 ന്‍റെ ആദ്യപാദങ്ങളില്‍ വരെ രാജ്യത്തിന് വന്‍‌തോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് വന്‍‌കുതിച്ചുച്ചാട്ടം ദൃശ്യമായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍