ന്യൂഡല്‍ഹി, വ്യാഴം, 1 ഒക്ടോബര്‍ 2009( 12:49 IST )
PRO
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്‍പനയില്‍ ഗണ്യമായ ഉയര്‍ച്ച. സെപ്റ്റംബറിലെ കാര്‍ വില്‍പ്പനയില്‍ 17.03 ശതമാനം ഉയര്‍ച്ചയാണ് മാരുതി രേഖപ്പെടുത്തിയത്. 71,594 യൂണിറ്റുകളാണ് മാരുതി ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ വില്‍പന 64,682 യൂണിറ്റായിരുന്നു.
ആഭ്യന്തര വില്‍പനയില്‍ 10.7 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കയറ്റുമതിയില്‍ 85.4 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ 6318 യൂണിറ്റില്‍ നിന്ന് 11,712 യുണിറ്റായാണ് കയറ്റുമതി ഉയര്‍ന്നത്.
അതേസമയം മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലായ മാരുതി 800ന്‍റെ വില്‍പന 7.5 % ശതമാനം ഇടിഞ്ഞു. 3467 യൂണിറ്റില്‍ നിന്ന് 3207 യൂണിറ്റായാണ് വില്‍പന ഇടിഞ്ഞത്. അതേസമയം എ2 വിഭാഗത്തില്‍പ്പെട്ട ആള്‍ട്ടൊ, വാഗണ്‍ ആര്‍, സെന്‍ എസ്റ്റിലൊ, സ്വിഫ്റ്റ്, എ സ്റ്റാര്‍ എന്നിവയുടെ വില്‍പന 15.1 ശതമാനത്തിന്‍റെ ഉയര്‍ച്ചയില്‍ 52,508 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 45,621 യൂണിറ്റായിരുന്നു.
എ എ വിഭാഗത്തിലെ വില്‍പ്പനയില്‍ (എസ് എസ്ക് 4, ഡിസയര്‍) 0.8 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 7413 യൂണിറ്റില്‍ നിന്ന് 7356 യൂണിറ്റായാണ് വില്‍പ്പന ഇടിഞ്ഞത്.