ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വിപണിക്ക് നേട്ടത്തിന്‍റെ വാരം (Sensex gains 3% last week)
 
PRO
PRO
തുടര്‍ച്ചയായ രണ്ടാം വാരവും ആഭ്യന്തര ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈ ഓഹരി വിപണിയിലും ദേശീയ ഓഹരി വിപണിയിലും ഉണര്‍വ് പ്രകടമായിരുന്നു.

മുംബൈ ഓഹരി വിപണി സൂചിക കഴിഞ്ഞ പതിനാറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16,820 പോയന്‍റ് വരെ ഉയര്‍ന്നപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 2008 മെയ് 23ന് ശേഷം ആദ്യമായി 5,000 മാര്‍ക്ക് ഭേതിച്ചു. ബി‌എസ്‌ഇ സൂചിക 447 പോയന്‍റ് ഉയര്‍ച്ചയില്‍ 16,741 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് ശതമാനം ഉയര്‍ച്ചയാണ് സൂചികയില്‍ അനുഭവപ്പെട്ടത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചകളില്‍ സെന്‍സെക്സ് 6.7 ശതമാനത്തോളം ഉയര്‍ച്ച നേടി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 4,976 എന്ന നിലയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം സാങ്കേതികമായെങ്കിലും അവസാനിച്ചെന്ന ഫെഡറല്‍ റിസേര്‍വിന്‍റെ വിലയിരുത്തല്‍ ആഗോള ഓഹരി വിപണികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. യുഎസ്, ഏഷ്യന്‍ വിപണികളില്‍ അനുഭവപ്പെട്ട ഉണര്‍വ് ആഭ്യന്തര ഓഹരി വിപണികളിലും പ്രതിഫലിക്കുകയായിരുന്നു.

ബി‌എസ്‌ഇയില്‍ ജയപ്രകാശ് അസോസിയേറ്റ്സ് 13 ശതമാനവും മാരുതി, എസ്ബിഐ, ഹിന്‍ഡാല്‍കൊ എന്നിവ 11 ശതമാനം വീതവും നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, എസിസി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ഹീറോ ഹോണ്ട, ഡി‌എല്‍‌എഫ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസി‌എസ് എന്നിവ നാല് മുതല്‍ പത്ത് ശതമാനം വരെ നേട്ടമുണ്ടാക്കി.

അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് രണ്ട് ശതമാനത്തോളം നഷ്ടം നേരിട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍