ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബാങ്കുകളുമായി ആര്‍‌ബി‌ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തി (RBI Governor meets bankers)
 
മൂന്ന് മാസത്തിന് ശേഷം നാണയപ്പെരുപ്പം പോസിറ്റീവ് നിരക്കിലെത്തുകയും വായ്പ നിരക്കില്‍ വളര്‍ച്ച പ്രകടമാവുകയും ചെയ്ത സാഹചര്യത്തില്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു വിവിധ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തി. വ്യവസായ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണറിയുന്നത്.

വിവിധ മേഖലയിലുള്ള വായ്പ വളര്‍ച്ച അടക്കം വിവിധ വിഷയങ്ങളില്‍ ബാങ്കുകളുടെ വിലയിരുത്തല്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ തേടിയതായി യോഗത്തില്‍ പങ്കെടുത്ത അലഹാബാദ് ബാങ്ക് ചെയര്‍മാന്‍ കെ ആര്‍ കാമത്ത് പറഞ്ഞു. തുടര്‍ച്ചയായ 13 ആഴ്ച പൂജ്യത്തിന് താഴെ തുടര്‍ന്നതിന് ശേഷമാണ് സെപ്റ്റംബര്‍ 15ന് അവസാനിച്ച ആഴ്ച നാണയപ്പെരുപ്പം 0.12 ശതമാനമായി ഉയര്‍ന്നത്.

മാര്‍ച്ച് അവസാനത്തില്‍ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇത് ആറ് ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ആര്‍‌ബി‌ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രബര്‍ത്തി അഭിപ്രായപ്പെട്ടത്. സാമ്പത്തിക നയങ്ങളില്‍ സ്ഥിരത വരുത്താനുള്ള കേന്ദ്ര ബാങ്ക് ശ്രമങ്ങള്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തിയേക്കും.

യോഗത്തില്‍ എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട്, ഐസിഐസിഐ മാനെജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍, ബാങ്ക് ഓഫ് ഇന്ത്യ സി‌എം‌ഡി അലോക് മിശ്ര എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 27ന് ആര്‍‌ബി‌ഐ പാദവാര്‍ഷിക വായ്പാ നയം പുറത്തിറക്കാനിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍