ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സര്‍ക്കാര്‍ ഹര്‍ജി തള്ളാന്‍ കോടതിയോട് ആര്‍‌എന്‍‌ആര്‍‌എല്‍ (RNRL asks SC to dismiss Govt's petition)
 
അംബാനി സഹോദരന്‍‌മാര്‍ തമ്മിലുള്ള വാതക തര്‍ക്കത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളയാന്‍ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസ് ലിമിറ്റഡ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ബോംബൈ ഹൈക്കോടതിക്ക് മുന്നില്‍ പിന്‍‌വലിച്ച ആരോപണങ്ങളാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിക്കുന്നത്. ഇത് അനുവദിക്കാനാവാത്തതാണെന്നും ആര്‍‌എന്‍‌ആര്‍‌എല്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒക്ടോബര്‍ 20ന് കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ആര്‍‌എന്‍‌ആര്‍‌എല്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ കെജി ബേസില്‍ ഫീല്‍ഡിലുള്ള വാതകത്തിന്‍‌മേല്‍ തങ്ങള്‍ക്കുള്ള അധികാരം ഉറപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആര്‍‌എന്‍‌ആര്‍‌എല്‍ ആരോപിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍