മാരുതി ഉല്‍പാദനം ഗര്‍ഗാവൂണില്‍ നിന്ന് മനേസറിലേക്ക് മാറ്റുന്നു
ന്യൂഡല്‍ഹി, ശനി, 5 സെപ്റ്റംബര്‍ 2009( 17:11 IST )
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ കാര്‍ ഉല്‍പാദനം ഭാഗികമായി ഗര്‍ഗാവുണ്‍ പ്ലാന്‍റില്‍ നിന്നും മനേസാര്‍ പ്ലാന്‍റിലേക്ക് മാറ്റും. ഘട്ടം ഘട്ടമായാണ് മാറ്റം വരുത്തുക.
ഗര്‍ഗാവൂണ്‍ പ്ലാന്‍റ് എഞ്ചിന്‍ അസംബ്ലിംഗിനും മെഷിനിംഗിനും ഉള്ള പ്ലാന്‍റാക്കി മാറ്റിയെടുക്കും. ഓട്ടോമൊബൈല്‍ അസംബ്ലിംഗ് മനേസാര്‍ പ്ലാന്‍റില്‍ വിപുലപ്പെടുത്തും. ഏതെല്ലാം മോഡലുകളുടെ ഉല്‍പാദനമാണ് മാറ്റുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എം800, ഓമ്‌നി, വെര്‍സ, ജിപ്സി എന്നിവയുടെ ഉല്‍പാദനമാണ് പ്രധാനമായും ഗര്‍ഗാവൂണ്‍ പ്ലാന്‍റില്‍ നടക്കുന്നത്. ആള്‍ട്ടോ, വാഗന്‍ ആര്‍, സെന്‍ എസ്റ്റിലോ, റിറ്റ്സ്, ജിപ്സി എന്നിവയും ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്. 6.2 ലക്ഷം യൂണിറ്റാണ് പ്ലാന്‍റിലെ ഉല്‍പാദന ക്ഷമത.
എ-സ്റ്റാര്‍, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈയര്‍ എന്നിവയാണ് മനേസര്‍ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്നത്. മൂന്ന് ലക്ഷം യൂണിറ്റാണ് പ്ലാന്‍റിന്‍റെ ഉല്‍പാദന ക്ഷമത. മാരുതി സുസൂക്കി ഇന്ത്യയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.